ദോഹ : ഖത്തറിലെ വ്യോമഗതാഗത വ്യവസായം 2023 ൽ യാത്രക്കാരുടെ എണ്ണത്തിൽ അത്ഭുതപൂർവ്വമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു. മുൻ വർഷങ്ങളിലെ അതേ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം മെയ്, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.
2023 ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഉള്ള ഏറ്റവും ഉയർന്ന നിരക്കാണെന്ന് അൽ ഹജ്രി വിശദീകരിച്ചു. കാരണം ഓരോ മാസവും യാത്രക്കാരുടെ എണ്ണം 4, 00,000 കവിഞ്ഞിരുന്നു.
2023 ൽ യാത്രാ എണ്ണം 43 ദശലക്ഷം യാത്രക്കാരിൽ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. കോവിഡ് 19 നു മുമ്പ് 2019 ൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന യാത്രക്കാരുടെ എണ്ണമാണ് 2023ൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എയർപോർട്ട് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C