ദോഹ : ഖത്തറിലെ റോഡുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപപ്പെടുത്തുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ റഡാർ സംവിധാനങ്ങൾ വഴി സജീവമായി നിരീക്ഷിക്കാൻ തുടങ്ങുന്നു എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് സംബന്ധിച്ച പ്രസ്താവനകൾ വ്യക്തമാക്കിയിരുന്നു.ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബർ 3 മുതൽ ആരംഭിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് 24*7 നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ പ്രാബല്യത്തിൽ വരുമെന്നും അതോടൊപ്പം സുരക്ഷ ഉറപ്പാക്കാൻ വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും മ
ന്ത്രാലയം ആവശ്യപ്പെട്ടു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C