മസ്കത്ത്: രാജ്യത്തെ ടൂറിസം രംഗത്തിന് കുതിപ്പേകാൻ ഈ ശൈത്യകാലത്ത് നിരവധി രാജ്യങ്ങളിൽ നിന്നുള്ള 400 ചാർട്ടർ വിമാനങ്ങൾ ദോഫാർ ഗവർണറേറ്റിൽ എത്തും. ജൂൺ 21 മുതൽ ആഗസ്റ്റ് 31 വരെയുള്ള ഖരീഫ് സീസണിൽ 9,24,792 വിനോദസഞ്ചാരികളാണ് ദോഫാറിൽ എത്തിയത്. ഗവർണറേറ്റിൽ വർഷം മുഴുവനും ശക്തമായ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും റഷ്യയിൽ നിന്നുമുള്ള 400 ചാർട്ടർ വിമാനങ്ങൾ വഴി സഞ്ചാരികളെ എത്തിക്കുന്നത്. പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയാണ് ഇക്കാര്യം അറിയിച്ചത്.
നവംബറിലെ ദേശീയദിന അവധിക്കാലത്തെ കുന്തിരിക്ക സീസൺ ഫെസ്റ്റിവൽ, ശീതകാല ടൂറിസം സീസണിന്റെ ഏറ്റവും ഉയർന്ന മാസമായ ജനുവരിയിലെ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവൽ എന്നിവ പോലുള്ള വാർഷിക പ്രത്യേക പരിപാടികൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ദോഫാറിന്റെ സമ്പന്നമായ പൈതൃകവും ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അൽ ബലീദ്, സംഹാര, അൽ ഷാസർ തുടങ്ങിയ പുരാവസ്തു സൈറ്റുകൾ, പരമ്പരാഗത വിപണികൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ജലസ്രോതസ്സുകൾ, താഴ്വരകൾ, ഗുഹകൾ എന്നിവയെല്ലാം ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം കവരുന്നതാണ്.
ചാർട്ടർ ഫ്ലൈറ്റുകൾ ദോഫാറിലെ ടൂറിസത്തിനും അനുബന്ധ മേഖലകൾക്കും ഗണ്യമായ വരുമാനം ഉണ്ടാക്കുമെന്നും വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും മേഖലക്ക് അധിക സാമ്പത്തിക മൂല്യം നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C