റിയാദ്: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്ട്രേലിയ പിൻമാറിയതോടെ മത്സരം സൗദിയിൽ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്തോനേഷ്യയും ഓസ്ട്രേലിയയും പിന്മാറി സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ 2034ല്‍ ഫിഫ ഫുട്ബോള്‍ ലോകകപ്പിന് സൗദി വേദിയാകാനുള്ള സാധ്യതയേറി. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.
മണിക്കൂറുകൾക്ക് മുമ്പാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്ട്രേലിയ അറിയിച്ചത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതായും ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. 2034 ലോകകപ്പ് ഫുട്ബോളിന് വേദിയാകാന്‍ ഓസ്ട്രേലിയ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പദ്ധതിയിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഓസ്ട്രേലിയ, ഇന്തോനീഷ്യ, സൗദി അറേബ്യ തുടങ്ങി 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്തൊനീഷ്യ രംഗത്തുവന്നതോടെ നില പരുങ്ങലിലായ ഓസ്ട്രേലിയയും പിന്മാറിയതോടെ സൗദിക്ക് നറുക്ക് വീഴും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C