മസ്കത്ത്: ഓഡിറ്റ് ടീമുകളിലും ഒമാനിവത്കരണം ശക്താക്കൊനൊരുങ്ങി അധികൃതർ. അടുത്തവർഷം ജനുവരി മുതൽ സർക്കാർ സ്ഥാപനങ്ങൾ, പൊതു അധികാരികൾ, പൊതു ജോയൻറ് സ്റ്റോക്ക് കമ്പനികൾ എന്നിവയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന എൻഗേജ്മെൻറ് ടീമുകളിലെ സ്വദേശിവത്കരണ ശതമാനം വിവിധ തലങ്ങളിൽ 50 ശതമാനത്തിൽ കുറയാതെ നിലനിർത്താനും വർധിപ്പിക്കാനും എല്ലാ അക്കൗണ്ടിങ്,ഓഡിറ്റ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
