പൊതുഗതാഗതം കാർബൺ രഹിതമാക്കാനുള്ള യജ്ഞത്തിൽ ദുബായ്

ദുബായ്  : ദുബായിലെ പൊതുഗതാഗതം കാർബൺ രഹിതമാക്കാനുള്ള യജ്ഞത്തിലാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). ദുബായിയെ ആഗോള ഹരിത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ക്ലീൻ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നീ പദ്ധതികളിലൂടെ 2050ഓടെ സംശുദ്ധ ഊർജ സ്രോതസുകളിൽ നിന്ന് 100 ശതമാനം ഊർജം ഉൽപാദിപ്പിക്കാനാകുമെന്നാണ് ദുബായുടെ കണക്കുകൂട്ടൽ.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്കു കുതിക്കുന്ന ദുബായ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നു. 2025 ഓടെ ദുബായിലെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170% വർധിപ്പിക്കാനാണ് പദ്ധതി.  നിലവിൽ 370 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. 3 വർഷത്തിനകം 680 ഇ.വി ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിച്ച് 1000ലേറെയാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു.  

Related News

സമീപഭാവിയിൽ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2030ഓടെ 42,000 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഗ്ലോബൽ ഇലക്‌ട്രിക് മൊബിലിറ്റി റെഡിനസ് സൂചിക പ്രകാരം 2022–2028 കാലയളവിൽ യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വർഷത്തിൽ 30 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *