ഏഷ്യൻ കപ്പ്: യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനും ഏഷ്യൻ യൂത്ത് ഫുട്ബാളിനും ഖത്തർ വേദിയാകാൻ ഒരുങ്ങുമ്പോൾ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എ യർവേസും ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷനും (എ.എഫ്.സി) കൈകോർക്കുന്നു. ഏഷ്യൻ ഫുട്ബാൾ മത്സരങ്ങളിലെ ആരാധക അനുഭവം മെ ച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആറുവർഷത്തെ പങ്കാളിത്ത കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു

എ.എഫ്. സി ഏഷ്യൻ കപ്പ് 2023 മുതൽ 2029 വരെ പ്രാബല്യ മുള്ള കരാറിലാണ് ഇരുകക്ഷികളും ഒപ്പുവെച്ചത്. എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ, എ.എ ഫ്.സി വിമൻസ് ഏഷ്യൻ കപ്പ് 2026, എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ്ഖത്തർ 2024, എ.എഫ്. സി ഫുട്‌സാൽ ഏഷ്യൻ കപ്പ് 2024, 2026, 2028 തുടങ്ങിയവയെല്ലാം പുതിയ കരാറിൽ ഉൾപ്പെടും. കൂടാതെ ഈ കാലയളവിലെ എല്ലാ എ.എഫ്.സി യൂത്ത് നാഷനൽ ടീം മത്സരങ്ങളും ഇതിന്റെ ഭാഗമാകും.

ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പിനായി ഖ ത്തറിലെത്താൻ ആഗ്രഹിക്കുന്ന ആഗോള ഫുട്ബാൾ പ്രേമികൾക്കായി യാത്രാ പാക്കേജുകളും ഖത്തർ എയർവേസ് അവതരിപ്പിച്ചു. റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റു കൾ, ഹോട്ടലുകൾ, മത്സര ടിക്കറ്റുകൾ എന്നിവയുൾ പ്പെടുന്നതാണ് പാക്കേജുകൾ. ആരാധകരെ എന്നത്തെക്കാളും കൂടുതൽ ആവേശത്തിലാക്കുന്നതി നും അടുപ്പിക്കുന്നതിനും ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനും ലക്ഷ്യംവെച്ചാണ് പുതിയ പ്രഖ്യാപനം..

Related News

പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് യാത്രാ പാക്കേജുക ളിൽ ഏവിയോസ്, ക്യു-പോയൻ്റ്സ് എന്നിവ ശേഖരി ക്കാനാകും. കാഷും ഏവിയോസും ഉപയോഗിച്ച് ബുക്ക് ചെയ്യാനും കഴിയും.

കൂടുതൽ വിവരങ്ങൾക്കും പാക്കേജുകൾക്കും
http://www.qatarairways.com/asiancup

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *