ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി – ഫിറ്റ്നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം

ദോഹ ഖത്തർ : ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയുടെ (AWS) ഫിറ്റ്നസ് പ്രോഗ്രാമിന് അൾ അറബ് സ്റ്റേഡിയത്തിൽവെച്ച് തുടക്കം കുറിച്ചു. പ്രവാസികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനും വികാസത്തിനുമുള്ള പരിപാടികൾ സൗജന്യമായി നൽകുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച സംഘടനയാണ് ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി. സംഘടനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി സൗജന്യ ഫിറ്റനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുകയാണ്.

തുടക്കത്തിൽ ആഴ്ചയിൽ രണ്ടു ദിവസം പ്രശസ്തരായ പരിശീലകരെ ലഭ്യമാക്കിയാണ് ഫ്റ്റിനസ്സ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം അൽ അറബ് സ്റ്റേഡിയത്തിലെ ഫുടബോൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ. പി. അബ്ദുൽ റഹ്‌മാൻ നിർവ്വഹിച്ചു. പ്രവാസികളുടെ ശാരീരിക ആരോഗ്യമെന്നത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയത് തന്നെ ഇതുപോലൊരു ഫിറ്റ്നസ് പ്രോഗ്രാമുമായി മുന്നോട്ട് വന്ന ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി അദ്ദേഹം പ്രശംസിച്ചു.

SMART ഗോളുകൾ നമുക്കുണ്ടാവുകയും അത് സ്പെഫിക് ആയി അച്ചീവ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഓരോരുത്തരും പ്രതിജ്ഞ ചെയ്തു മുന്നോട്ടു വരേണ്ടത് എന്നും ഇ പി ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി യുടെ രക്ഷാധികാരികളിൽ ഒരാളും ഇന്ത്യൻ അപ്പെക്സ് ബോഡികളായ ഐ സി സി മെമ്പറും ഐ സി ബി എഫ് ലീഗൽ സെൽ കോർഡിനേറ്ററുമായ അഡ്വ ജാഫർ ഖാൻ മുഖ്യാഥിതിയായിരുന്നു. വ്യായാമം പ്രവാസികൾ തങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ശീലമാക്കി കൊണ്ട് നടക്കേണ്ടതാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഖത്തറിലെ ഏതു ഭാഗത്തു തിരിഞ്ഞാലും ഇവിടത്തെ നിവാസികളുടെ ആരോഗ്യ ജീവിത ശൈലി പിന്തുടരാൻ വേണ്ടിയുള്ള സംവിധാങ്ങളാണ് ചുറ്റിലും, അത് ഖത്തർ എന്ന രാജ്യം സ്പോർട്സിനു നൽകുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്, അത്തരം സംവിധാങ്ങൾ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടു വരണം എന്ന് ആശംസകൾ നേർന്നു കൊണ്ട് ദോഹയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഐ സി ബി എഫ് ഉപദേശക സമിതി അംഗവുമായ റാവൂഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. ജോലി ഭക്ഷണം ഉറക്കം എന്നതിൽ നിന്നും മാറി പ്രവാസികൾ അവരുടെ സ്‌ട്രെസ് മാറ്റാനും മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും ഇത്തരം ഫിറ്റ്നസ് പ്രോഗ്രാമുകൾ ഗുണം ചെയ്യുമെന്ന് തുടർന്ന് നടന്ന ആശംസപ്രസംഗത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് മനീഷ് എ സി അഭിപ്രായപ്പെട്ടു. AWS പ്രസിഡന്റ് സദീർ അലി അധ്യക്ഷത വഹിച്ച യോഗത്തിൽ, ISC ജനറൽ സെക്രട്ടറി നിഹാദ് അലി, ഖത്തർ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ , കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, AWS ചീഫ് പാട്രോൺ സഫീർ റഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related News

ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി വൈസ് പ്രസിഡൻറ് താസീൻ അമീൻ, സാബിഖ് എന്നിവരുടെ നേതൃത്വത്തിൽ, പരിശീലകരായ ഷഫീഖ് മുഹമ്മദ്, ജാസിം ഖലീഫ എന്നിവർ പരിശീലന ക്ലാസുകൾ നൽകി. യോഗത്തിൽ ഹഫീസുല്ല കെ വി സ്വാഗതവും ജനറൽ സെക്രട്ടറിൽ സാലിഖ് അടിപ്പാട്ട് നന്ദിയും പറഞ്ഞു. അടുത്ത ബുധനാഴ്ച വൈകുന്നേരം എട്ടു മണി മുതൽ തുടങ്ങുന്ന തുടർ പരിശീലനത്തിന് ഖത്തറിലെ പ്രവാസി സമൂഹം പരമാവധി ഉപയോപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *