ദോഹ : ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 251 പ്രതികളെ അറസ്റ്റ് ചെയ്തു. പൊതു ധാർമികതയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിനും ലൈസൻസിംഗിൽ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിച്ചതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാണിജ്യ വ്യവസായ മന്ത്രാലയം,മുൻസിപ്പാലിറ്റി മന്ത്രാലയം,തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം എന്നിവയിലെ അധികാരികളുടെ ഏകോപനത്തോടെ പ്രിവന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തരമന്ത്രാലയമാണ് ക്യാമ്പയിൻ നടത്തിയത്. പിന്നീട് നിയമനടപടികൾ സ്വീകരിച്ചതായാണ് മന്ത്രാലയം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C