ആ​ർ​മി​യു​ടെ മു​ബാ​റ​ക്കി​യ ക്യാ​മ്പി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​ർ​മി​യു​ടെ മു​ബാ​റ​ക്കി​യ ക്യാ​മ്പി​ല വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക്യാ​മമ്പു​ക​ളി​ലെ ലോ​ക്ക​ൽ സ​പ്ലൈ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ ഭാ​ഗ​മാ​യ ഫ​ർ​ണി​ച്ച​റു​ം സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ഗോ​ഡൗ​ണി​ൽ തീ​​പി​ടി​ത്ത​മു​ണ്ടാ​യ​ത്.തീ​പി​ടി​ത്ത​ത്തി​ന് പി​റ​കെ പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പു​കസു​ര​ക്ഷ​യെ​യും അ​ഗ്നി​ശ​മ​ന പ​രി​പാ​ല​ന​ത്തെ​യും കു​റി​ച്ച് ആ​ശ​ങ്ക ഉയ​ർ​ത്തി.ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​മി ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​ക്കു​ന്ന​തി​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നു ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് റി​പ്പോ​ർ​ട ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നു​ള്ള അ​ധി​ക ടീ​മു​ക​ളും സ്ഥ​ല​ത്തെ​ത്തി.മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് തീ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.തീ ​ആ​ളി​പ്പ​ട​രാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി വൈ​കീ​ട്ട് അ​ഞ്ചോ​ടെ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്ക പ​രി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *