ഗൾഫ് രാജ്യങ്ങളിൽ കറങ്ങാൻ ആപ്പുകൾ

ഗൾഫ് രാജ്യങ്ങളിൽ യാത്രചെയ്യുമ്പോൾ അനുയോജ്യമായ ആപ്പുകള്‍ തിരഞ്ഞു കണ്ടെത്തുന്നതാണ് ഉചിതം. അതിനു ആവശ്യമായ ട്രാവൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡു ചെയ്യുന്നതും നല്ലതല്ലേ?

ഖത്തര്‍: കര്‍വ – ടാക്‌സികളും ലിമസീനുകളും വാടകയ്ക്ക് എടുക്കാന്‍ സഹായിക്കുന്ന ആപ്പ്.

സൗദി അറേബ്യ: ബോള്‍ട്ട്- സൗദിയിലെ കാര്‍ യാത്രകള്‍ ഈ ആപ്പ് വഴി എളുപ്പമാകും.

Related News

യു.എ.ഇ: WAZE ആപ്പ്- നാവിഗേഷന്‍ ആപ്.

ബോട്ടിം- യു.എ.ഇയുടെ വാട്‌സാപ്പ്. വിഡിയോ കോളുകള്‍ക്കും ഓഡിയോ കോളുകള്‍ക്കും മെസേജിങിനും ഉപയോഗിക്കാം.

ബഹ്‌റൈൻ: ഇട്രാഫിക്- വാഹന തിരക്കിനെക്കുറിച്ചും എളുപ്പവഴികളെക്കുറിച്ചും ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുമെല്ലാം വിവരം നല്‍കുന്ന ആപ്പ്.

Notlob- സൊമാറ്റോക്കു സമാനമായ ഭക്ഷണ വിതരണ ആപ്പാണിത്.

Talabat- ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ആരോഗ്യ വിവരങ്ങള്‍ അറിയാനും വീട്ടു സാധനങ്ങള്‍ വാങ്ങാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

Careem- കാര്‍ യാത്രകളും വിമാനയാത്രകളും ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന ഊബറിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണിത്. ഹോട്ടല്‍ ബുക്കിങിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മാത്രമല്ല മുടിവെട്ടാന്‍ സമയം എടുക്കാനും തുണി അലക്കാനും പൂക്കളും വീട്ടു സാധനങ്ങളും മരുന്നു വാങ്ങാനുമെല്ലാം ഉപകാരപ്പെടുന്ന ആപ്ലിക്കേഷനാണിത്.

ഒമാന്‍: ഒടാക്‌സി – 2014 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഒമാനിലെ ഏറ്റവും പ്രസിദ്ധമായ ടാക്‌സി സേവന ആപ്പ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *