ദുബൈ: കുട്ടികളിൽ അഞ്ചാംപനി പ്രതിരോധിക്കുന്നതിനായി യു.എ.ഇ ആരോഗ്യ,പ്രതിരോധ മന്ത്രാലയം ദേശീയതല വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ പ്രഖ്യാപിച്ചു.ആഗോളതലത്തിൽ അഞ്ചാംപനി വീണ്ടും തലപൊക്കിയ സാഹചര്യത്തിലാണ് ഏഴു വയസ്സുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.എമിറേറ്റ്സ് ഹെൽത്ത് സർവിസസ്,അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ സ്വയം രക്ഷ, സമൂഹത്തിന്റെ രക്ഷ’ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിൽ എല്ലാ ആരോഗ്യ,കേന്ദ്രങ്ങളിലും സ്കൂൾ ക്ലിനിക്കുകളിലും വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
