ജി20 കണക്കിലെടുത്ത് ഡൽഹിയിൽ എല്ലാ സ്ഥാപനങ്ങളും അടച്ചിടും

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. ജി 20 ഉച്ചകോടിയുടെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പത്ത് വരെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി സെപ്റ്റംബര്‍ 9, സെപ്റ്റംബര്‍ 10 തീയതികളില്‍ ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനിലാണ് നടക്കുന്നത്. മിക്ക രാഷ്ട്ര തലവന്മാരും സെപ്റ്റംബര്‍ എട്ടിന് തന്നെ എത്തിയേക്കും.

ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണറുടെ ശുപാർശ പരിഗണിച്ചു എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. കൂടാതെ ബാങ്കടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും എല്ലാ കടകളും ഈ മൂന്ന് ദിവസങ്ങളില്‍ തുറക്കില്ല.

Related News

വിമാനത്താവങ്ങളില്‍ നിന്ന് രാഷ്ട്ര തലവന്മാരുടെ വാഹനവ്യൂഹം കടന്ന് പോകുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് ഡല്‍ഹി പോലീസിന് കനത്ത വെല്ലുവിളിയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിനെത്തും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *