റിയാദ്: സൗദി അറേബ്യയിലെ പുരാവസ്തു മേഖലയായ അൽഉലയിൽ നിഗൂഢത നിറഞ്ഞ കേന്ദ്രം കണ്ടെത്തി. ഈ കേന്ദ്രത്തിന് പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് നിഗമനം. പുരാവസ്തു വകുപ്പാണ് ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ചരിത്രശേഷിപ്പുകൾ തേടിയുള്ള ഒരു കൂട്ടം പുരാവസ്തു ഗവേഷകരുടെയും വിദ്യാർഥികളുടെയും സംഘമാണ് ഇവ കണ്ടെത്തിയത്. കൂടാതെ ചതുരക്കള്ളികളുടെ ആകൃതിയിലുള്ള ചില പൗരാണിക അവശിഷ്ടങ്ങളും കണ്ടെത്തി. ഇവയുടെ ഉറവിടം, ചരിത്രം, കാലം തുടങ്ങിയവ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകസംഘം.
ഇതിനു മുമ്പും അൽഉലയിലും പരിസര പ്രദേശമായ ഖൈബറിലും സമാനരീതിയിലുള്ള ഘടനകൾ കണ്ടെത്തിയിരുന്നു. അൽഉല മേഖല ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച പുരാവസ്തു കേന്ദ്രമാണ്.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C