പ്രകൃതി സംരക്ഷണോത്സവം ആഘോഷിച്ച് അൽ ഐൻ മൃഗശാല

അബുദാബി : വന്യജീവികളെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി അൽ ഐൻ മൃഗശാലയിൽ അഞ്ചാമത് പ്രകൃതിസംരക്ഷണോത്സവം ആരംഭിച്ചു. ‘പ്രകൃതിയുടെ സുസ്ഥിരത’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഞായറാഴ്ചവരെയുണ്ടാകും.

പരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധമൃഗങ്ങളുടെ സവിശേഷതകളെക്കുറിച്ച് മൃഗപാലകർ സംസാരിക്കുന്ന ‘സൂ കീപ്പേഴ്സ് ടോക്‌സ്’ എന്ന പ്രത്യേകപരിപാടിയും പ്രകൃതിസംരക്ഷണോത്സവത്തിലുണ്ട്.

യു.എ.ഇ. ആതിഥേയത്വം വഹിക്കാനിരിക്കുന്ന കോപ് 28-നോട് അനുബന്ധിച്ചാണ് പ്രകൃതിസംരക്ഷണോത്സവത്തിന്റെ പുതിയ പതിപ്പെന്ന് അൽ ഐൻ സൂ ആൻഡ് അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഘാനിം മുബാറക് അൽ ഹജേരി പറഞ്ഞു. മൃഗശാലയ്ക്ക് അകത്തും പുറത്തുമായുള്ള സുസ്ഥിരസംരംഭങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കോപ് 28-ന് പിന്തുണനൽകുകയാണ് ലക്ഷ്യം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *