ദോഹ: 27 വര്‍ഷത്തെ സേവനത്തിനുശേഷം ഖത്തര്‍ എയര്‍വേസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങി എച്ച്.ഇ അക്ബര്‍ അല്‍ ബേക്കര്‍. സ്ഥാനമൊഴിഞ്ഞശേഷം അക്ബല്‍ അല്‍ ബേക്കര്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയുടെ ഉപദേശകനായി സ്ഥാനമേല്‍ക്കും.
1996-ല്‍ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കുമ്പോള്‍ വെറും അഞ്ച് വിമാനങ്ങള്‍ മാത്രമാണ് ഖത്തര്‍ എയര്‍വേസിനുണ്ടായിരുന്നത്. എന്നാല്‍ അക്ബര്‍ അല്‍ ബേക്കറിന്റെ നേതൃത്വത്തില്‍ വളര്‍ച്ച കൈവരിച്ച ഖത്തര്‍ എയര്‍വേസ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി വളര്‍ന്നു. നിലവില്‍ കമ്പനിയുടെ കീഴില്‍ 284 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
നവംബര്‍ അഞ്ചിന് അദ്ദേഹം സ്ഥാനമൊഴിയും. ഖത്തര്‍ എയര്‍വേസിനെ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാക്കി മാറ്റിയശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അക്ബറിന് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C