അ​ജ് യാ​ലി​ന് കൊ​ടി​യി​റ​ക്കം; ആ​രാ​ധ​ക അ​വാ​ർ​ഡു​മാ​യി ‘സു​ഡാ​ൻ: റിമം​ബ​ർ അ​സ്’

ദോ​ഹ: ലോ​ക​സി​നി​മ​ക​ളു​ടെ കാ​ഴ്ച​ക​ളും, ഗ​സ്സ​യി​ലെ​യും ഫ​ല​സ്തീ​നി​ലെ​യും വേ​ദ​നി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​ക​ളും ഒ​ട്ടേ​റെ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​മാ​യ 12ാമ​ത് അ​ജ് യാ​ൽ ച​ല​ച്ചി​ത്ര​മേ​ള കൊ​ടി​യി​റ​ങ്ങി. സ​മാ​പ​ന ദി​ന​ത്തി​ൽ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മിക​ച്ച ചി​ത്ര​ങ്ങ​ളെ​യും ച​ല​ച്ചി​​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കു അം​ഗീ​കാ​രം സ​മ്മാ​നി​ച്ചു​മാ​യി​രു​ന്നു മേ​ള സ​മാ​പി​ച്ച​ത്.നേ​ര​ത്തേ മ​ത്സ​ര​ത്തി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ മു​​തി​ർ​ന്ന​വ​രെ വ​രെ ഉ​ൾ​പ്പെ​ടു​ന്ന 400ഓ​ളം യു​വ ജൂ​റോ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​നി​മ​ക​ൾ വി​ല​യി​രു​ത്തി​യ​ത്. മൊ​ഹ​ഖ് (എ​ട്ട് മു​ത​ൽ 12 വ​യ​സ്സ് വ​രെ), ഹി​ലാ​ൽ (13 മു​ത​ൽ 17 വ​യ​സ്സു വ​രെ), ബ​ദ​ർ (18 മു​ത​ൽ 25 വ​​യ​സ്സു​വ​രെ)എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ജൂ​റി​യെ നി​ശ്ച​​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *