ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും തിരിച്ചുമുള്ള 60 സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നവംബര്‍–ഡിസംബര്‍ മാസങ്ങളിലേതാണ് റദ്ദാക്കിയ സര്‍വീസുകള്‍. വിമാനങ്ങളിലേറെയും അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്നതിനെ തുടര്‍ന്നാണ്ദൗര്‍ലഭ്യമെന്ന് വിമാനക്കമ്പനി അറിയിച്ചു. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാര്‍ ഏറെയുള്ള സമയത്തതന്നെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് ആളുകളെ വലയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമേ റദ്ദാക്കിയിട്ടുള്ളൂവെന്നും ചില വിമാനങ്ങള്‍ക്ക് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയതിനാലാണ് ഇതെന്നുമാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗികവിശദീകരണം. അതേസമയം, ഏതൊക്കെ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ ഗ്രൂപ്പിന്‍റെ മറ്റ് സര്‍വീസുകള്‍ ഇതേ റൂട്ടില്‍ ഉണ്ടെന്നുംഅത് പ്രയോജനപ്പെടുത്താമെന്നും കമ്പനി വ്യക്തമാക്കി.
