എയർ അറേബ്യ സുഹാർ- ഷാർജ സർവീസുകൾ: ജനുവരി 29 മുതൽ ആരംഭിക്കും

മസ്ക‌ത്ത്: എയർ അറേബ്യ ഒമാനിലെ സുഹാറിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. സുഹാർ- ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളായിരിക്കും ഉണ്ടാവുക.

ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല.

എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സുഹാറിലിൽ നിന്ന് എയർ അറേബ്യയിൽ യാത്ര പുറപ്പെടുന്നവർക്ക് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യൻ സെക്ടറുകൾ ഉൾപ്പടെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഷാർജ വഴിയാത്ര ചെയ്യാൻ അവസരം ലഭിക്കും.

സുഹാർ എയർപോർട്ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 302 ശതമാനം വരെയാണ് വർധനനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 1,422 പേരാണ് സുഹാർ വഴി യാത്ര ചെയ്തത്. മുൻ വർഷം ഇതേ കാലയളവിൽ 354 ആയിരുന്നു യാത്രക്കാരുടെ എണ്ണം. വിമാനങ്ങളുടെ എണ്ണത്തിൽ 374 ശതമാനം വർധനയുണ്ടായി. മസ്‌ത്ത്, സലാല വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ നിലവിൽ സർവീസുകൾ നടത്തിവരുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *