ദോഹ : എ എഫ് സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടിക്കറ്റുകൾ രണ്ടാം ബാച്ച് ഈ ആഴ്ച പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ അധികം ടിക്കറ്റുകൾ ആണ് ആദ്യ ബാച്ചിൽ വിറ്റഴിച്ചത്.എഫ് സി ഏഷ്യൻ കപ്പ് ഖത്തർ 2023 അതിന്റെ സോഷ്യൽ മീഡിയയിൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാം ബാച്ച് ടിക്കറ്റുകൾ 2023 നവംബർ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നാണ് പ്രാദേശിക കണക്കുകൂട്ടൽ. ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രാദേശിക സംഘാടകസമിതിയിൽ നിന്നും കാത്തിരിക്കുകയാണ്.ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 81,029 ടിക്കറ്റുകൾ വിറ്റ് തീർന്നു. ഒക്ടോബർ പത്തിന് ആരംഭിച്ച ടിക്കറ്റ് വിതരണത്തിൽ ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലെ 9 തവണ ഏഷ്യയിലെ എമ്പാടുമുള്ള 24 ടീമുകൾ മത്സരിക്കും. ഒരു മാസത്തിനിടെ ആകെ 51 മത്സരങ്ങളാണ് നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C