കിക്കോഫിന് 10 ദിവസം മാത്രം. ഏഷ്യൻ കപ്പ് ഫുട്ബോളിൻ്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൻ്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ 11 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പുതുവർഷ സമ്മാനമായി ഒഫീഷ്യൽ ഗാനമെത്തുന്നത്.

ഹദഫ് എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ഹദഫ് എന്നാൽ ലക്ഷ്യമെന്നർത്ഥം, ചടുലതാളത്തിലുള്ള പാട്ടിൻ്റെ പ്രത്യേകത മലയാളി ടച്ചാണ്. ഹമ്മിങ് മുതൽ ദൃശ്യങ്ങളിൽ വരെ മലയാളി ഛായയുണ്ട്. മലയാളിയുടെ ഗൃഹാതുര ഓർമകളുമായി പി.കെ കൃഷ്ണൻ നായർ കലണ്ടറും കാണാം.

കതാറ സ്റ്റുഡിയോ നിർമിച്ച ഗാനത്തിൻ്റെ രചന ഹിബ ഹമാദയും സംവിധാനം അഹ്മദ് അൽബാകിറുമാണ് നിർവഹിച്ചിരിക്കുന്നത്. കുവൈത്തി ഗായകൻ ഹുമൂദ് അൽ ഹുറും ഖത്തരി ഗായകൻ ഫഹദ് അൽ ഹജ്ജാജിയുമാണ് ഗായകർ

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *