ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി

Abu Dhabi has strengthened indigenization in the health sector

അബുദാബി: 2025ൽ അബുദാബി ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ 5000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്താനാണ് നീക്കം. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടിങ്, മാനവശേഷി വിഭാഗം, നിയമകാര്യ വകുപ്പിലെ തസ്തികകൾ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിലെല്ലാം സ്വദേശികളെ നിയമിക്കും.

അതോറിറ്റിക്കു കീഴിൽ 81 സ്പെഷ്യലൈസ്‍ഡ് കേന്ദ്രങ്ങൾ അബുദാബിയിലുണ്ടെന്ന് ഹെൽത്ത് അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. നൂറ അൽഗയ്സി അറിയിച്ചു. പ്രാദേശിക, രാജ്യാന്തര ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. സ്വദേശിവൽക്കരണത്തിന് ആരോഗ്യമേഖലയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഡോ. നൂറ സൂചിപ്പിച്ചു.

അതോറിറ്റിക്കു കീഴിലുള്ള ഓരോ ആരോഗ്യ കേന്ദ്രത്തിലും സ്വദേശികളെ നിയമിക്കും. ഇതുവഴി 2 വർഷത്തിനകം 5000 സ്വദേശികൾ ജോലിയിൽ പ്രവേശിക്കും. നിലവിൽ അബുദാബിയിലെ ആരോഗ്യ പരിരക്ഷാ മേഖലകളിൽ 64,000 പേർ ജോലി ചെയ്യുന്നതായി ഡോ. നൂറ വെളിപ്പെടുത്തി. ഇതേസമയം ആരോഗ്യമേഖലയിലെ സ്വദേശിവൽക്കരണം മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരാണ് ഈ മേഖലയിൽ കൂടുതലുള്ളത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *