ഖത്തറില്‍ വതന്‍ അഭ്യാസം: 30 ഓളം ഏജന്‍സികള്‍ ഭാഗമായി

ദോഹ: വിവിധ മേഖലകളിലെ സുരക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഖത്തറില്‍ വതന്‍ അഭ്യാസം പുരോഗമിക്കുന്നു. സാധാരണവും അസാധാരണവുമായ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നടത്തുന്ന ‘വതൻ’ അഭ്യാസ പ്രകടനം.

സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം ഏജന്‍സികള്‍ ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം സർക്കാർ, അർധസർക്കാർ, സ്വകാര്യ വിഭാഗങ്ങളാണ് തിങ്കളാഴ്ച തുടങ്ങിയ വതന്‍ അഭ്യാസത്തിന്റെ ഭാഗമാകുന്നത്.

വമ്പൻ സമ്മേളനങ്ങൾ, മേളകൾ, പതിനായിരങ്ങൾ ഒത്തുചേരുന്ന പരിപാടികൾ എന്നിവടങ്ങളിലെ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ ഖത്തറിലുള്ളവരുടെ മൊബൈൽ നമ്പറുകളിലേക്ക് കമാൻഡ് സെന്റർ മെസേജ് അലർട്ടുകൾ എത്തിയിരുന്നു.

ആദ്യ രണ്ടു ദിനങ്ങളിൽ ഫീൽഡ് എക്സർസൈസുകൾ സജീവമായി നടന്നു. കമാൻഡ്, കൺട്രോൾ, ജോയിന്റ് കോപറേഷൻ തുടങ്ങിയ ഘട്ടങ്ങളിലൂടെ ഒരു സാഹചര്യത്തെ നേരിടുന്നതായിരുന്നു വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ചുള്ള അഭ്യാസം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *