റിയാദ്: സൗദിയിലെ അബഹ വിമാനത്താവളം വിപുലീകരിക്കുന്നു. 2028ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. ടെർമിനലിൻ്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായി ഉയർത്തും. പ്രതിവർഷം 13 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം വിപുലീകരിക്കും. പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മാസ്റ്റർപ്ലാൻ കിരീടാവകാശി പുറത്തിറക്കി.
ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അസീർ മേഖലയുടെ പ്രാധാന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അബഹ വിമാനത്താവളം വിപുലീകരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പതിൻമടങ്ങ് വർധിക്കും.
പാസഞ്ചർ ബോർഡിംഗ് ബ്രിഡ്ജുകളുടെ നിർമ്മാണം, പുതിയ പ്ലാറ്റ് ഫോമുകൾ, യാത്ര നടപടികൾ വേഗത്തിലാക്കുന്നതിനായി സെൽഫ് സർവീസ് സേവനങ്ങൾക്കുളള സൗകര്യങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. 250 വിമാനത്താവളങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിച്ചുകൊണ്ട് 330 ദശലക്ഷം പേർക്ക് യാത്ര സൗകര്യംവും ഇവിടെ ലഭിക്കും.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
നിലവിൽ പ്രതിവർഷം 30,000 വിമാനങ്ങളെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ 90,000 വിമാനങ്ങളെ കൈകാര്യം ചെയ്യാനാകും. 20 ഗേറ്റുകളും 41 ചെക്ക്-ഇൻ കൗണ്ടറുകളും ഏഴ് പുതിയ സെൽഫ് സർവീസ് ചെക്ക്-ഇൻ കൗണ്ടറുകളും ഉൾപ്പെടുത്തിയാണ് പുതിയ വിമാനത്താവളത്തിൻ്റെ നിർമാണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C