അബുദാബി: അഞ്ചു മുതല്‍ 16 വയസ്സു വരെയുള്ള വിദ്യാർഥികള്‍ക്കുവേണ്ടി ഡിസംബര്‍ 21 മുതല്‍ 24 വരെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിന്റര്‍ ക്യാമ്പ് നടക്കും.
ദിവസവും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്. ലൈഫ് സ്കില്‍ ട്രെയിനിങ്, വാല്യൂ ബേസ്ഡ് ട്രെയ്നിങ്, എ.ഐ ആന്‍ഡ് റോബോട്ടിക്സ്, ബിഹേവിയറല്‍ ട്രെയിനിങ്, മെമ്മറി ടെക്നിക്, ഹെല്‍ത്ത് ആൻഡ് വെല്‍നസ് അടക്കമുള്ള വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. രജിസ്ട്രേഷന്, ഗതാഗത സൗകര്യം തുടങ്ങിയ വിവരങ്ങള്‍ക്ക് 02-6424488 നമ്പറില്‍ ബന്ധപ്പെടുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C