ദോഹ: കാൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിൽ ഷമാൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവര്‍ത്തിക്കുന്ന അൽ തുരയ്യ ഫുഡ് ഫാക്ടറി, ഇന്ത്യൻ കോഫീ ഹൗസ് ബ്രാന്റിൽ വിവിധ തരം റെഡി ടു ഈറ്റ് ഇന്ത്യൻ കറികൾ വിപണിയിലിറക്കി.സാമ്പാർ, ബട്ടർ ചിക്കൻ, ദാൽ മക്കാനി, ചിക്കൻ കറി, രാജ്മ മസാല, തുടങ്ങിയ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ കറികൾക്കു പുറമെ പൊറോട്ട, സമോസ, പനിയാരം, നീർദോശ, സ്പ്രിംഗ് റോൾ, മാമോസ്, ഇടിയപ്പം തുടങ്ങിയ അമ്പതോളം വിവിധങ്ങളായ ഫ്രോസൺ-ചിൽഡ് ഫുഡ് പ്രൊഡക്റ്റുകളുമാണ് കമ്പനി നിലവിൽ ഖത്തറിൽ വിപണനം ചെയ്യുന്നത്.ജോലിത്തിരക്കിനിടയിലും ഗൃഹാതുരതയുണർത്തുന്ന ഇന്ത്യൻ വിഭവങ്ങൾ വീടുകളിലും ജോലിസ്ഥലത്തും യഥേഷ്ടം വാങ്ങി എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ഫ്രോസണായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ചൂടുവെള്ളത്തിൽ ഇറക്കി വെച്ചോ, മൈക്രോവേവ് ഓവണിൽ ചൂടാക്കിയോ കഴിക്കാവുന്നതാണ്. വീടുകളിൽ പാചകം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ, അതേ രുചിയിലും ഗുണനിലവാരത്തിലും ലഭ്യമാവുന്നു എന്നതാണ് ഈ ഉൽപ്പന്നങ്ങളുടെ പ്രത്യേകത.രുചിയിലും, ഗുണനിലവാരത്തിലും ഒരുവിധ വ്യത്യാസങ്ങളുമില്ലാതെ, പ്രിസർവേറ്റീവുകൾ ചേർക്കാതെയാണ് ആധുനിക ടെക്നോളജിയുടെ സൗകര്യങ്ങളോടെ ഷമാലിൽ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റിൽ ഈ റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നത്. മെയ്ഡ് ഇൻ ഖത്തർ പ്രൊജക്റ്റിന്റെ ഭാഗമായി ആരംഭിച്ച അൽ തുരയ്യ ഫുഡ് പ്രൊഡക്ഷൻ കമ്പനിയാണ് ഖത്തറിൽ ആദ്യമായി റെഡി റ്റു ഈറ്റ് കറികൾ പുറത്തിറക്കുന്നത്.
