സൗദിയിൽ ഒട്ടകപ്പാലും അനുബന്ധ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നതി ന് പുതിയ കമ്പനി.

സൗദിയിൽ ഒട്ടകപ്പാലും അനുബന്ധ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നതിന് പുതിയ കമ്പനി വരുന്നു. സവാനി എന്ന പേരിലാണ് കമ്പനി. പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുക.. ക്ഷീര മേഖലയുടെ വളർച്ചയും പ്രാദേശിക ഉൽപാദന വികസനവും ലക്ഷ്യമിട്ട് കമ്പനി പ്രവർത്തിക്കും.

ഒട്ടകപാലിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷിക്കുക, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ഒട്ടകത്തിനുള്ള സ്ഥാനം അടയാളപ്പെടുത്തുക എന്നിവ കമ്പനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു. ഒപ്പം ക്ഷീര കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനും ഒട്ടകപാലിന്റെ ഉൽപ്പാദനം, വിതരണം, വിപണനം എന്നിവ ഉയർത്തുന്നതിനും ഇത് വഴി ലക്ഷ്യമാക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *