സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ അത്യാഡംബര ടൂറിസം പദ്ധതി

റിയാദ് : പർവതനിരകളുടെ അന്തരീക്ഷത്തിൽ രാജകീയ താമസവും പ്രകൃതിരമണീയ കാഴ്ചകളും ആസ്വദിക്കാൻ സൗദി അവസരമൊരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) അത്യാഡംബര ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്‌ഷ്യം.

സൗദാ പീക്സ് എന്ന പേരിട്ട പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിലുള്ള അൽസൗദാ പർവ്വതത്തിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി 940 ഹോട്ടൽ മുറികളും 391 വില്ലകളും പണിയും. സൗദി കൊടുമുടിയിലെ വാസം സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കും.

പരിസ്ഥിതി, സാംസ്‌കാരിക, പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് വ്യത്യസ്ത ജീവിതാനുഭവം യാഥാർഥ്യമാക്കുന്നതാണ് പദ്ധതി. ആഡംബര പർവത ടൂറിസത്തിന്റെ പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നതാണ് പദ്ധതിയെന്ന് സൗദാ ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

Related News

വിനോദവും ടൂറിസവും വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, നിക്ഷേപം ആകർഷിക്കുക, ജിഡിപിയിലേക്ക് 2900 കോടി റിയാൽ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായി ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പുതിയ പദ്ധതി ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തുമെന്നും പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *