ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം


ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകൻ. ജീവകാരുണ്യ പ്രവർത്തനം, സാംസ്കാരികം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകളർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ആയിരങ്ങള്‍ക്ക് ആശ്വാസമേകുന്ന എല്ലാവർഷവും സംഘടിപ്പിക്കുന്ന ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ ആദ്യം കാലം മുതലുള്ള മുഖ്യ സംഘാടകരിലൊരാളായിരുന്നു റഷീദ് അഹമ്മദ്‌. ദക്ഷിണ കേരള എക്സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ (SKEA) പ്രസിഡന്റായും, തിരുവനന്തപുരം ജില്ലയിലെ റീജിയണൽ കാൻസർ സെന്ററിനടുത് പാവപ്പെട്ട രോഗികൾക്ക് സൗജന്യ സേവനങ്ങൾ ചെയ്യാനായി പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ സ്ഥാപക വൈസ് ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പ്രവാസികളുടെ കലാ-സാംസ്കാരിക വേദിയായ കോഡാക്ക (KODACA)യുടെ ജനറൽ സെക്രട്ടറി, ഖത്തര്‍ ഇന്ത്യൻ ഫുട്ബോൾ ഫോറം (QIFF) എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനത്തിന് കരുത്ത് പകരും.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി പഠനവും പൂര്‍ത്തിയാക്കിയ ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിലും മാസ്റ്റർ ബിരുദം നേടി. ഉരീദൂവിലാണ്‌ തന്റെ ഖത്തറിലെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
നിലവിൽ ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിന്റെ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു . ഹോം സ്കൂളിംഗ് പോലെ വിദ്യാഭ്യാസ രംഗത്തെ നൂതന ആശയാവിഷ്കാരങ്ങള്‍ കൊണ്ട് വരാനുള്ള പ്രയത്നത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

ആസൂത്രണവും,സമർപ്പണവും, ത്യാഗസന്നദ്ധതയും, നിസ്വാർത്ഥതയും കൈമുതലാക്കിയ റഷീദ് അഹമ്മദ്‌
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ധിക്കായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അപെക്സ് ബോഡിയായ ഐ.സി.ബി.എഫിന്റെ മാനേജിംഗ് കമ്മറ്റിയംഗമായി മത്സരിക്കുകയാണ്. ജനുവരി 31 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ റഷീദ്ക്കയെ നമ്മുക്ക് പിന്തുണക്കാം.

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *