ടെഹ്‌റാൻ: ഖത്തർ-ഇറാൻ സംയുക്ത സുരക്ഷാ സമിതിയുടെ രണ്ടാമത്തെ യോഗം രണ്ട് ദിവസങ്ങളിലായി ടെഹ്‌റാനിൽ നടന്നു. ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സുരക്ഷാ, പോലീസ് കാര്യ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി അലി അക്ബർ പൗർജംഷിദിയൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
