ലഹരിച്ചുഴിയിൽ കുരുങ്ങരുത് പ്രവാസ സ്വപ്നങ്ങൾ’ എന്ന പരമ്പരയിലൂടെ ‘ഗൾഫ് മാധ്യമം’ വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചത്, ഓരോ പ്രവാസിയും, അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ജാഗ്രത പാലിക്കേണ്ട വിഷയത്തിലേക്കാണ്.ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയുടെ ഭാഗം എന്ന നിലയിൽ ഞങ്ങൾ നിത്യേന ഇടപെടുന്ന വിഷയങ്ങളിലൊന്നാണിത്. ഒരു വിദേശരാജ്യത്ത് ജോലി ചെയ്ത് കുടുംബത്തിന് സുരക്ഷിതമായ ജീവിതം സമ്മാനിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നമ്മൾ ഓരോ പ്രവാസിയും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു.
