ആപിനെതിരെ യൂത്ത് കോൺഗ്രസ്: ‘ഇൻഡ്യ’ സഖ്യത്തിൽ മുറുമുറുപ്പ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരായ യൂത്ത് കോൺഗ്രസ് നീക്കത്തിൽ പ്രതിഷേധിച്ച് ‘ഇൻഡ്യ’ സഖ്യത്തിൽ മുറുമുറുപ്പ് ശക്തമാകുന്നു. ഇൻഡ്യ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ നീക്കം ചെയ്യുന്നതിന് ഇതര പാർട്ടികളുമായി കൂടിയോലോചന നടത്തുമെന്ന് ആപ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിലവിലില്ലാത്ത ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ആംആദ്മി പാർട്ടിയിൽ അമർഷം രൂപപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *