കോഴിക്കോട്: നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന എം.ടിയാണെന്ന് എഴുത്തുകാരന് എം.മുകുന്ദന്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ് എം.ടി.യുടേത്. ഒരു വാക്കുപോലും നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന കഴിയില്ല. നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന് പറഞ്ഞു എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്.
