ദമ്മാം: 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്ത ഫിഫയുടെ പ്രഖ്യാപനത്തിൽ ദമ്മാമിലെ വാഴക്കാട് നിവാസികൾ ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി. ദമ്മാമിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ കേക്ക് മുറിച്ച് രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചർന്നു.
