ഷാർജ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 2025 വർഷത്തേക്ക് ഏകദേശം 4200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്.
