ദോഹ: സമൂഹ മാധ്യമ ഉള്ളടക്കങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ലൈസൻസ് ഏർപ്പെടുത്താൻ നിർദേശിച്ച് ഖത്തർ ശൂറാ കൗൺസിൽ. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ശൂറാ കൗൺസിൽ യോഗം ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചു.
