ദോഹ: അറേബ്യൻ ഗൾഫ് കപ്പിൽ ആദ്യജയം തേടി ഖത്തർ ഇന്ന് രണ്ടാം അങ്കത്തിന്. അയൽക്കാരായ ഒമാനെതിരെ കുവൈത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് മത്സരം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഖത്തറും യു.എ.ഇയും 1-1ന് സമനിലയിൽ പിരിഞഞ്ഞിരുന്നു. ഇതേ ദിനം ഒമാനും ആതിഥേയരായ കുവൈത്തും 1-1നും സമനില പാലിച്ചു. അക്രം അഫീഫ്, അൽ മുഈസ് അലി, അബ്ദുൽ റസാഖ് തുടങ്ങിയ താരങ്ങളുമായി മികച്ച പ്രകടനമായിരുന്നു യു.എ.ഇക്കെതിരെ പുറത്തെടുത്തത്.
