ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025ലേക്ക് നാമനിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.രണ്ടര ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക. ലോകമൊട്ടുക്കുമുള്ള നഴ്സുമാർക്ക് അപേക്ഷ സമർപിക്കാം.രോഗി പരിചരണം, നഴ്സിങ് നേതൃശേഷി, നഴ്സിങ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യപരിരക്ഷാ ഗവേഷണ ഇന്നൊവേഷൻ- സംരംഭകത്വം എന്നീ മേഖലകളിലെ അസാധാരണ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. തങ്ങളുടെ പതിവ് ചുമതലകൾക്കുമപ്പുറത്ത്,സേവനങ്ങളെ വിപുലപ്പെടുത്തുകയും അത് രോഗികളിലും സമൂഹത്തിലും വലിയ സ്വാധീനം സൃഷ്ടിക്കുന്നതാകുകയും വേണം.
