ദോഹ: ‘ഖത്തരി ഉൽപന്നങ്ങൾ; നമ്മുടെ ഫസ്റ്റ് ചോയ്സ്’ എന്ന പേരിൽ തദ്ദേശീയ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ വിപണനമേളക്ക് തുടക്കം. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്നാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡി റിങ് റോഡ് ഔട്ട്ലെറ്റിൽ വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
