വർണാഭമായി മുലദ്ദ ഇന്ത്യന്‍ സ്കൂൾ വാര്‍ഷികാഘോഷം വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടന്നു. ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം മുഖ്യാതിഥിയും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഗനം ബിന്‍ സെയ്ഫ് ബിന്‍ സാലിം അല്‍ ഖമീസി വിശിഷ്ടാതിഥിയുമായി.
