ദോഹ: രാജ്യം ദേശീയ ദിനാഘോഷത്തിന്റെ മെറൂൺ അലങ്കാരങ്ങളിലേക്ക്. ഖത്തറിന്റെ ദേശീയദിന പരിപാടികളുടെ വിളംബരമായി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച ദർബ് അൽ സാഇയിൽ കൊടിയേറ്റം. ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷങ്ങൾ സജീവമാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
