റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്റെ (എടപ്പ റിയാദ്) പുതിയ ലോഗോ പ്രകാശനം ചെയ്തു.റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പ റിയാദ്. മലസിലെ ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി ആലുവ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് അഡ്വൈസറി ബോര്‍ഡ് മെംബർമാരായ നിഷാദ് ചെറുപിള്ളിയും ഗോപകുമാർ പിറവവും ചേർന്ന് പുതിയ ലോഗോയുടെ പ്രകാശന കർമം നിർവഹിച്ചു.
