ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ വിന്റർ ഖേൽ മഹോത്സവത്തിന്റെ ഭാഗമായി ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച വനിതാ ത്രോബാൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. ഗ്രൂപ് ഗെയിമുകളും നോക്കൗട്ടും ഉൾപ്പെടെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നിലവിലെ ജേതാക്കളായ തുളുകൂട്ട ഖത്തർ തുടർച്ചയായ മൂന്നാം വർഷവും കിരീടമണിഞ്ഞു.ഡബാങ് വാരിയേഴ്സ് രണ്ടാം സ്ഥാനം നേടി.
