ദോഹ: ഖത്തർ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ സേവനം കാഴ്ചവെച് വരെ ആദരിച്ചു. വക്റയിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയ യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരുന്നു. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഐ.സി.ബി.എഫ് നടത്തുന്ന സജീവ ഇടപെടലുകളെയും, ഇന്ത്യൻ എംബസിയുമായി ചേർന്നുള്ള പ്രവർത്തനങ്ങളെയു അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
