അബൂദബി: ഇന്ത്യാ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമീഷന് അബൂദബിയിൽ തുടക്കം.അബൂദബിയിലുള്ള സിംബാബ്വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമീഷന് തുടക്കമായത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്വെ,യു.എ.ഇ, ഇന്ത്യ എന്നിവക്കിടയിലുള്ള വ്യാപാരവികസനത്തിനുള്ള ട്രേഡ് കമീഷണറായി നിയമിച്ചു.
