യു.എ.ഇ ദേശീയദിനം പ്രമാണിച്ച് ഉമ്മുൽഖുവൈനിലുള്ളവർക്ക് സന്തോഷവാർത്ത,ഗതാഗത നിയമലംഘനങ്ങൾക്ക് പകുതി പിഴയടച്ചാൽ മതി

ഉമ്മുൽഖുവൈൻ :യു.എ.ഇ ദേശീയദിനം പ്രമാണിച്ച് ഉമ്മുൽഖുവൈൻ ഗതാഗത മന്ത്രാലയം ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.ഓഫർ ഈ വർഷം ഡിസംബർ 1ന് പ്രാബല്യത്തിൽ വരും. അടുത്തവർഷം(2025) ജനുവരി 5 വരെ പ്രാബല്യത്തിലുണ്ടാവുകയും ചെയ്യും. ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾ കാരണം പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലും ട്രാഫിക് പോയിന്റുകൾ രേഖപ്പെടുത്തിയത് പിൻവലിക്കലും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.ഈ വർഷം ഡിസംബർ 1ന് മുൻപുള്ള എല്ലാ ട്രാഫിക് പിഴകൾക്കും ഇളവ് ബാധകമാണ്. മറ്റ് എമിറേറ്റുകളിൽ റജിസ്റ്റർ ചെയ്ത വാഹന ഉടമകളും തീരുമാനത്തിൽ ഉൾപ്പെടുന്നു. എന്നാൽ എമിറേറ്റിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മാത്രമാണ് ഗ്രേസ് പിരീഡ് ബാധകമെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *