മസ്കത്ത്: സ്പെയിനിലെ രാജാവായ ഫിലിപ്പെ ആറാമനിൽനിന്നുള്ള സന്ദേശം സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ഒമാനിലെ സ്പെയിൻ അംബാസഡർ ഫ്രാൻസിസ്കോ ജാവിയർ ഡി ഇസ്റ്റൂറി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേഖാമൂലമുള്ള സന്ദേശം കൈമാമാറിയത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുക,പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ടും സംസാരിച്ചു. ഇരു രാജ്യങ്ങളെയും ബാധിക്കുന്ന നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
