വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​വ​രെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും കാ​റ്റും മ​ഴ​യും ബാ​ധി​ക്കു​ക.അ​ൽ ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ പെ​യ്തേ​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​രും. മു​സ​ന്ദം, ബു​റൈ​മി, ദാ​ഹി​റ, ദാ​ഖി​ലി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​റ്റ് ദി​വ​സ​ങ്ങ​ളോ​ളം തു​ട​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *