ദേ​ശീ​യ ദി​ന ആ​ഘോ​ഷം: നാ​ല്​​ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ക്ക്​ മാ​ത്രം

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ദു​ബൈ​യി​ലെ പൊ​തു ബീ​ച്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. പ്ര​ധാ​ന നാ​ല് ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യാ​ണ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.ജു​മൈ​റ ബീ​ച്ച് ര​ണ്ട്, ജു​മൈ​റ ബീ​ച്ച് മൂ​ന്ന്, ഉ​മ്മു സു​ഖൈം ഒ​ന്ന്,ര​ണ്ട് എ​ന്നീ ബീ​ച്ചു​ക​ളി​ലാ​ണ് ശ​നി മു​ത​ല്‍ ചൊ​വ്വ വ​രെ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​ത്.പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക്ക് നാ​ലു ദി​വ​സ​ത്തെ വാ​രാ​ന്ത്യ അ​വ​ധി ല​ഭി​ക്കു​ന്ന​തോ​ടെ ബീ​ച്ചു​ക​ളി​ലെ സ​ന്ദ​ര്‍ശ​ക തി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​വ​ധി ദി​ന​ങ്ങ​ളി​ല് കു​ടും​ബ​ങ്ങ​ള്‍ക്ക് സ്വ​സ്ഥ​മാ​യി ബീ​ച്ച് ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​യ ​ലെ പ​ബ്ലി​ക് ബീ​ച്ച​സ് ആ​ന്‍ഡ് വാ​ട്ട​ര്‍വെ​യ്സ് വ​കു​പ്പ് മേ​ധാ​വി ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് ജു​മാ പ​റ​ഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *