ട്വ​ന്‍റി20 യോ​ഗ്യ​ത: അ​പ​രാ​ജി​ത​രാ​യി​ യു.​എ.​ഇ

ദു​ബൈ: 2026 ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പ്​ യോ​ഗ്യ​താ ക​ട​മ്പ​​യു​ടെ ആ​ദ്യ പ​ടി ക​ട​ന്ന് യു.​എ.​ഇ. പ​ത്തു ദി​വ​സ​മാ​യി ഏ​ഷ്യ​ൻ ടൗ​ണി​ലും ദോ​ഹ​യി​ലു​മാ​യി ന​ട​ന്ന ഏ​ഷ്യ​ൻ ​‘ബി’ ​യോ​ഗ്യ​ത റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ എ​ട്ടു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ് യു.​എ.​ഇ മേ​ഖ​ലാ​ത​ല യോ​ഗ്യ​ത അ​ങ്ക​ത് ​ലേ​ക്ക് ഇ​ടം ഉ​റ​പ്പി​ച്ച​ത്.ആ​ദ്യം ബാ​റ്റ്​ ചെ​യ്ത ബ​ഹ്​​റൈ​ൻ ഉ​യ​ർ​ത്തി​യ 136 എ​ന്ന ല​ക്ഷ്യം 19.3 ഓ​വ​റി​ൽ മൂ​ന്നു ബാ​ളു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ യു.​എ.​ഇ മ​റി​ക​ട​ന്നു. 58 ബാ​ളി​ൽ 77 റ​ൺ​സു​മാ​യി ക​ളം നി​റ​ഞ്ഞ അ​ലി​​ഷ​ൻ ഷ​റ​ഫു​വും 42 റ​ൺ​സു​മാ​യി രാ​ഹു​ലും ചേ​ർ​ന്നാ​ണ്​ ​ യു.​എ.​ഇ​ക്ക്​ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *